WORLD
ഷിൻഡയെപ്പറ്റിയുള്ള ആ ‘തമാശ’ ഇഷ്ടപ്പെട്ടില്ല; കുനാലിനെതിരെ പ്രതിഷേധം, ഹോട്ടൽ അടിച്ചുതകർത്തു

മുംബൈ ∙ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ പറ്റി സ്റ്റാന്‍ഡപ് കൊമീഡിയൻ കുനാല്‍ കമ്ര നടത്തിയ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധവുമായി ശിവസേന. സംഘടിച്ചെത്തിയ ശിവസേന പ്രവര്‍ത്തകര്‍, പരിപാടി നടന്ന ഹോട്ടലിന്റെ ഓഫിസ് അടിച്ചുതകർത്തു. ഞായറാഴ്ചത്തെ ഷോയിൽ ഷിന്‍ഡെയെ ‘രാജ്യദ്രോഹി’ എന്നു കുനാൽ പറഞ്ഞെന്നാണ് ആരോപണം.‘ദിൽ തോ പാഗൽ ഹേ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാൻ കാരണം. 2022ൽ ഉദ്ധവ് താക്കറെയുമായി ഇടഞ്ഞു വിമതനായ ഷിൻഡെ, പിന്നീട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. തൊട്ടുപിന്നാലെ അവിഭക്ത ശിവസേനയുടെ മേധാവിയുമായി. പരിപാടിയുടെ വിഡിയോ കുനാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെയാണു ശിവസേന പ്രവർത്തകർ ഹോട്ടലിലേക്ക് ഇരച്ചെത്തിയത്.
Source link