മുംബൈ ജഴ്സിയിൽ 89 കളി, 0 സെഞ്ചറി; ടീം മാറിയപ്പോൾ ആദ്യ മത്സരത്തിൽത്തന്നെ സെഞ്ചറി; തഴഞ്ഞ ബിസിസിഐയ്ക്കും ഇഷന്റെ മറുപടി– വിഡിയോ

ചെന്നൈ∙ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം കളിച്ച 89 മത്സരങ്ങളിലും നേടാനാകാത്ത ഐപിഎൽ സെഞ്ചറിയാണ് ഹൈദരാബാദ് ജഴ്സിയിൽ ഒരൊറ്റ മത്സരത്തിലൂടെ ഇഷൻ കിഷൻ നേടിയത്. ഇന്ത്യൻ ടീമിൽനിന്നും ഐപിഎലിൽനിന്നും തഴയപ്പെട്ടതടക്കം ഈയിടെ നേരിട്ട തിരിച്ചടികൾക്കുള്ള മറുപടിയായി ഇഷൻ കിഷന്റെ ഈ ഗംഭീര ഇന്നിങ്സ്.2023ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്കു മടങ്ങിയതു മുതലാണ് ഇഷൻ കിഷൻ ബിസിസിഐയുടെ കണ്ണിലെ കരടായത്. മാനസിക സമ്മർദം ചൂണ്ടിക്കാട്ടി 3 മാസത്തിലേറെ മത്സരങ്ങളിൽനിന്നു വിട്ടുനിന്ന ഇരുപത്തിയാറുകാരൻ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലേക്കുള്ള ക്ഷണവും നിരസിച്ചു. രഞ്ജി ട്രോഫി മത്സരം കളിച്ച് ഫോം തെളിയിക്കണമെന്ന ബിസിസിഐ നിർദേശവും ഇഷൻ മുഖവിലയ്ക്കെടുത്തില്ല. ഇതോടെ കഴിഞ്ഞവർഷം ബിസിസിഐയുടെ വാർഷിക കരാറിൽ നിന്നും പുറത്തായി.
Source link