വേനൽ മഴ ശക്തിപ്പെട്ടിട്ടും ആശ്വാസമില്ലാതെ പകൽചൂട്; യുവി കിരണങ്ങളുടെ തോതും ഉയർന്നു തന്നെ

കോട്ടയം ∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും പകൽ ചൂടിന് കാര്യമായ ആശ്വാസം ഉണ്ടായിട്ടില്ല. ചൂടിനു പുറമേ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ തോത് ഉയർന്നു തന്നെ നിൽക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന യുവി ഇൻഡക്സ് 6 ആണ്. ആലപ്പുഴയിൽ 5 എന്നിങ്ങനെയാണ് ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത്.യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം യുവി ഇൻഡക്സ് 4 രേഖപ്പെടുത്തിയ തിരുവനന്തപുരം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളും 3 രേഖപ്പെടുത്തിയ കണ്ണൂരും 2 രേഖപ്പെടുത്തിയ കാസർകോടും 0 രേഖപ്പെടുത്തിയ എറണാകുളം ജില്ലയുമാണ് അൾട്രാ വയലറ്റ് കിരണങ്ങളുടെ അപകടകരമായ തോതിന് താഴെയുള്ളത്.
Source link