KERALA

രാജീവിന്റെ മികവ് എനിക്ക് നന്നായറിയാം, ഇത് നിഷ്പ്രയാസം സാധിക്കുന്ന ഉദ്യമം – സുരേഷ് ഗോപി


ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ് രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാജീവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച തൃശൂര്‍ എം.പി സുരേഷ് ഗോപി മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം ഇങ്ങെടുക്കാന്‍ പോവുകയാണെന്നും പറഞ്ഞു. ‘ മോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മള്‍ ഇങ്ങ് എടുക്കാന്‍ പോവുകയാണ്. രാജീവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. അധ്യക്ഷ പദവി രാജീവിന് ഭാരിച്ച ഉത്തരവാദിത്വം ആണെന്ന് പലരും പറയുന്നു. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല. രാജീവ് ചന്ദ്രശേഖറിന്റെ മികവ് എനിക്ക് നന്നായി അറിയാം. വളരെ നിഷ്പ്രയാസം അദ്ദേഹത്തിന് സാധിച്ച് എടുക്കാവുന്ന ഉദ്യമം മാത്രമാണ് ഇത്. പല ഘട്ടങ്ങളിലും അത് നമ്മള്‍ കണ്ടതാണ്’- സുരേഷ് ഗോപി പറഞ്ഞു


Source link

Related Articles

Back to top button