WORLD

‘പള്ളിയും സെമിത്തേരിയും സംഘർഷ സ്ഥലമായിക്കൂടാ, മുറിവുണക്കാനാണ് ശ്രമം; പൊലീസ് ക്രൂരമായി ഇടപെട്ടു’


‘ചേരികൾക്കും കുടിലുകൾക്കും നടുവിൽ ഗംഭീരങ്ങളായ ആരാധനാലയങ്ങൾ പണിയാൻ അയയ്ക്കപ്പെട്ടവനല്ല ക്രിസ്തു. ഹൃദയങ്ങളെ ആരാധനാലയങ്ങളും ആത്മാവിനെ അൾത്താരയും മനസ്സിനെ പുരോഹിതനുമാക്കാൻ വന്നവനാണ്’– ഇതെഴുതിയ ഖലീൽ ജിബ്രാന്റെ നാട് ലബനനാണ്. ആ ലബനനിന്റെ തലസ്ഥാനമായ ബെയ്റൂട്ടിന് 20 കിലോമീറ്റർ അകലെ ‘അച്ചാനെ’ എന്ന സ്ഥലത്തെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ കേരളത്തിലെ യാക്കോബായ സഭയുടെ തദ്ദേശീയ അധ്യക്ഷന് ഇന്ന് അഭിഷേകമാണ്. ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ കാതോലിക്കാബാവായാകുന്നു. അദ്ദേഹത്തെ നേരിൽ കാണുമ്പോൾ മുറിയിലെ മേശപ്പുറത്ത് ഖലീൽ ജിബ്രാന്റെ കവിതകളുടെ പുസ്തകമുണ്ടായിരുന്നു.ജിബ്രാന്റെ വരികളുടെ ആത്മാവ് മാർ ഗ്രിഗോറിയോസിന്റെ വാക്കുകളിലുണ്ടായിരുന്നു. സമാധാനത്തെ അദ്ദേഹം വെല്ലുവിളിയായും സാധ്യതയായും കാണുന്നു. സഭ പണിതുകൊടുക്കുന്നതല്ല പള്ളിയെന്നും ജനം പണിതുണ്ടാക്കുന്നതാണെന്നും അദ്ദേഹം കരുതുന്നു. നിയമവും കോടതിയും ഹൃദയങ്ങളെ ചേർത്തുകൊള്ളണമെന്നില്ലെന്നും ഹൃദയങ്ങൾ ചേർന്നാൽ കോടതിയും വ്യവഹാരവും വേണ്ടിവരില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.


Source link

Related Articles

Back to top button