‘കണ്ണപ്പ സിനിമയെ ട്രോളുന്നവര്‍ ശിവന്റെ കോപത്തിന് ഇരയാകും’; ട്രോളന്മാര്ക്കെതിരേ നടന്

വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി എത്തുന്ന ബ്രഹ്മാണ്ഡചിത്രമാണ് ‘കണ്ണപ്പ’. മോഹന്‍കുമാര്‍, പ്രഭാസ്, ശരത്കുമാര്, മോഹന്‍ലാല്‍, അക്ഷയ്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ഏപ്രില്‍ 25-ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ടീസറും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.അതേസമയം, ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ കണ്ണപ്പ സിനിമയെ ആസ്പദമായി ചില ട്രോളുകളും മീമുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. എന്നാല്‍, സിനിമയെ ട്രോളുന്നവര്ക്കെതിരേ പ്രതികരിച്ചിരിക്കുകയാണ് നടന് രഘു ബാബു. ‘കണ്ണപ്പ’ സിനിമയെ ട്രോളുന്നവര്‍ പരമശിവന്റെ കോപത്തിന് ഇരയാകുമെന്നായിരുന്നു സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ അദ്ദേഹത്തിന്റെ പ്രതികരണം. ട്രോളന്മാര്ക്കെതിരേ അദ്ദേഹം ചടങ്ങില്‍ സംസാരിച്ചതും കടുത്ത ഭാഷയിലായിരുന്നു.
Source link