KERALA

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രം; ഒരുക്കുന്നത് ഭ്രമയുഗം ടീം


ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്നതിനായി രൂപം കൊണ്ട നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തങ്ങളുടെ രണ്ടാം നിര്‍മ്മാണ സംരഭമായ NSS2-ന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. നിര്‍മ്മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര 2021 ല്‍ രൂപം നല്‍കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറര്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിലും ഗംഭീര സിനിമാനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിലും നിര്‍ണ്ണായകമായ ശക്തിയായി മാറിയത് വളരെ പെട്ടെന്നാണ്. അതിന്റെ തുടര്‍ച്ചയായാണ് സംവിധായകന്‍ രാഹുല്‍ സദാശിവനുമായി വീണ്ടും കൈകോര്‍ക്കുന്നതും, പ്രണവ് മോഹന്‍ലാലുമായി തങ്ങളുടെ പുതിയ വമ്പന്‍ ചിത്രത്തിനായി ഒരുങ്ങുന്നതും.


Source link

Related Articles

Back to top button