തൃശൂർ, കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം; വേറിട്ട കാഴ്ചകളിലൂടെ ഒരു സഞ്ചാരം

പൂരങ്ങളുടെ നാടായ തൃശൂരിന്റെ ഓരോ കാഴ്ചയ്ക്കും ഓരോ നിറമാണ്, ഓരോ ഫീലാണ്. പൂരങ്ങളിലൂടെ, ക്ഷേത്രാനുഷ്ഠാനങ്ങളിലൂടെ, ആഘോഷങ്ങളിലൂടെയെല്ലാം അറിയപ്പെടുന്ന തൃശൂർ ജില്ലയ്ക്ക് എടുത്തുപറയാൻ വേറേയും വ്യത്യസ്തമായ അനുഭവസമ്പത്തുണ്ട്, അതിരപ്പിള്ളി വെള്ളച്ചാട്ടം ഒരു സ്വകാര്യ അഹങ്കാരമാണെങ്കിലും അതിനുമപ്പുറം ഈ ജില്ലയെ വേറിട്ടുനിർത്തുന്ന കാഴ്ചകളിലേക്കു നമുക്കു സഞ്ചരിക്കാം.സഞ്ചാരികളെ ഇതിലെ ഇതിലെ…വാദ്യമേളങ്ങളും വർണവിസ്മയങ്ങളുമെല്ലാമടങ്ങുന്ന തൃശൂർ പൂരം ഉൾപ്പടെ ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഹൃദയം തൊടുന്ന ഇടമാണ് കേരളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന തൃശൂർ. പ്രകൃതിയുടെ മനോഹാരിതയെ ഒപ്പിയെടുക്കുന്ന എത്രയെത്ര സ്ഥലങ്ങൾ. ചരിത്രപരമായി പ്രാധാന്യമുള്ള ക്ഷേത്രങ്ങൾ, പള്ളികൾ, പൈതൃക സ്ഥലങ്ങൾ എന്നിവയാൽ സമ്പന്നമാണ് “കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം”. ചുരുക്കി പറഞ്ഞാൽ പാരമ്പര്യവും സംസ്കാരവും മതപരമായ പ്രാധാന്യവും വിളിച്ചോതുന്ന തൃശൂർ, കേരളത്തിന്റെ തനിമ വിളിച്ചോതുന്ന ഇടമാണ്. കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, കേരള സാഹിത്യ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങൾ തൃശൂരിനെ കലാസാംസ്കാരിക രംഗത്തും വേറിട്ടുനിർത്തുന്നു.
Source link