ആസിഡ് ആക്രമണം: ഫോട്ടോ മോര്‍ഫ്ചെയ്ത് പ്രചരിപ്പിച്ചു, എട്ട് തവണ പരാതി, പോലീസ് അനങ്ങിയില്ല

കോഴിക്കോട്: ചെറുവണ്ണൂരിലെ ആസിഡ് ആക്രമണത്തിൽ പോലീസിനെതിരെ പ്രവിഷയുടെ അമ്മ സ്മിത. പ്രവിഷയുടെ മുൻഭർത്താവ് പ്രശാന്തിനെതിരെ എട്ടുതവണയോളം ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നെന്ന് അവർ പറഞ്ഞു. എന്നാൽ പോലീസ് മുന്നറിയിപ്പ് നൽകി വിടുക മാത്രമാണ് ചെയ്തത്. പ്രവിഷയെ പ്രശാന്ത് നിരന്തരം ഉപദ്രവിച്ചിരുന്നു. പ്രശാന്ത് ലഹരിക്കടിമയെന്നും പ്രവിഷയുടെ അമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു.പ്രവിഷയോടും മക്കളോടും പ്രതി പ്രശാന്തിന് വൈരാഗ്യമുണ്ടായിരുന്നു. ഏഴു വര്‍ഷം മുമ്പ് മൂത്ത മകനെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ പ്രതി ശ്രമിച്ചുവെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അന്ന് അയൽവാസി തട്ടിമാറ്റിയതിനാൽ അപകടം ഉണ്ടായില്ല. രണ്ടുദിവസം മുമ്പും പ്രവിഷയെ ആക്രമിക്കാൻ പ്രശാന്ത് ബൈക്കിൽ പിന്തുടർന്ന് എത്തിയെന്നും പ്രവിഷയുടെ അമ്മ പറഞ്ഞു. മൂത്തമകനെ പ്രശാന്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിക്കൊല്ലാൻ ശ്രമിച്ചിരുന്നുവെന്ന് പ്രവിഷയുടെ അമ്മ പറഞ്ഞു. സ്കൂളിലെ അധ്യാപകർ പരാതി നൽകാൻ ഒരുങ്ങിയപ്പോൾ അവരേയും ഭീഷണിപ്പെടുത്തി. പ്രവിഷയുടെ ചിത്രം മോർഫ് ചെയ്ത് നാട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചുകൊടുത്തുവെന്നും അമ്മ കൂട്ടിച്ചേർത്തു.
Source link