KERALA

കോഴിക്കോട് ചേവരമ്പലത്ത് പൈപ്പ് പൊട്ടി റോഡില്‍ വന്‍ ഗര്‍ത്തം; കടകളിലും വീടുകളിലും വെള്ളംകയറി


കോഴിക്കോട്: മലാപ്പറമ്പ് – ചേവരമ്പലം റോഡിൽ വൻ ​ഗർത്തം. പൈപ്പ് പൊട്ടിയാണ് റോഡിന്റെ നടുക്ക് ​ഗർത്തം ഉണ്ടായത്. റോഡിന്റെ പാതി ഭാ​ഗം തകർന്ന് വെള്ളം തൊട്ടടുത്ത വീടുകളിലേക്കും ഒഴുകിയെത്തി. കടകളിലും വെള്ളം കയറി. രാവിലെ 9 മണിയോടെയാണ് ​ഗർത്തം ഉണ്ടായത്.നൂറ് കണക്കിന് വാഹനം കടന്നുപോകുന്ന റോഡിലാണ് ​ഗർത്തം. വലിയ ​ഗർത്തം ഉണ്ടായിട്ടും വാഹനങ്ങൾ റോഡിന്റെ ഇരു സൈഡുകളിൽ കൂടി കടന്നുപോകുന്നു. അപകട സാധ്യത ഉള്ളതിനാൽ ​ഗതാ​ഗത നിയന്ത്രണം വേണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button