KERALA
ക്ലൈമറ്റ് വാക്ക്, ആംഫി ട്രക്കിങ്, കുട്ടവഞ്ചിസവാരി; കാഴ്ചക്കാരെ കാത്ത് പീച്ചിയും ചിമ്മിനിയും

വന്യസൗന്ദര്യവുമായി പീച്ചിതൃശൂര് ജില്ലയിലെ പാണഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍ മണലിപ്പുഴയിലെ അണക്കെട്ടാണ് പീച്ചി. ജലസേചനപദ്ധതി, ശുദ്ധജലവിതരണം എന്നിവയ്ക്കായാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. തടഞ്ഞുനിര്‍ത്തിയ വെള്ളത്തിന്റെ വന്യസൗന്ദര്യമാണ് പ്രധാന ആകര്‍ഷണം. രണ്ട് പ്രധാന ഉദ്യാനങ്ങള്‍ ഡാമിന് മനോഹാരിത കൂട്ടുന്നു. നീന്തല്‍ക്കുളത്തിന് ചേര്‍ന്നുള്ള ഓവല്‍ ഗാര്‍ഡനും സമീപത്തുള്ള പ്രധാന ഉദ്യാനവും സഞ്ചാരികള്‍ക്കു പ്രിയങ്കരമായ കാഴ്ചകളാണ്. ശാസ്ത്രകുതുകികള്‍ക്കായി ബൊട്ടാണിക്കല്‍ ഗാര്‍ഡനുമുണ്ട്. കുട്ടികളുടെ പാര്‍ക്ക്, ഡാം പൂര്‍ണമായി കാണാന്‍ കഴിയുന്ന നക്ഷത്രബംഗ്ലാവ് (പവിലിയന്) എന്നിവയും ശ്രദ്ധേയമാണ്. പുതുതായി ആരംഭിച്ച കുട്ടവഞ്ചിസവാരി ഏറെ ആകര്‍ഷകമാണ്.
Source link