WORLD

വിഷം ഉള്ളിൽചെന്ന മലയാളി സൈനികനും ഭാര്യയും മരിച്ചു


തേ‍ഞ്ഞിപ്പലം∙ ജമ്മു കശ്മീരിൽ മലയാളി സൈനികനും ഭാര്യയും വിഷം അകത്തുചെന്നു ചികിത്സയിലിരിക്കെ മരിച്ചു. പെരുവള്ളൂർ പാലപ്പെട്ടിപ്പാറ ഇരുമ്പൻ കുടുക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്റെയും ശാന്തയുടെയും മകൻ പള്ളിക്കര നിധീഷ് (31) ആണ് ഇന്നലെ മരിച്ചത്.നിധീഷിന്റെ ഭാര്യ കെ.റിൻഷ (31) ചൊവ്വാഴ്ച ജമ്മുവിൽ മരിച്ചതിനെ തുടർ‌ന്ന് ഇന്നലെ ഇരുമ്പൻകുടുക്കിൽ‍ എത്തിച്ചു സംസ്കരിച്ചു. തുടർന്നു മണിക്കൂറുകൾക്കകമാണ്, നിധീഷ് മരിച്ചതായി ജമ്മുവിൽനിന്നു വിളിയെത്തിയത്. കണ്ണൂർ പിണറായിയിൽ തയ്യിൽ വസന്തയുടെയും പരേതനായ സുരാജന്റെയും മകളാണു മരിച്ച റിൻ‍ഷ. നിധീഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ചു സംസ്കരിക്കും.


Source link

Related Articles

Back to top button