WORLD

വെടിനിർത്തൽ നിർത്തി ഇസ്രയേൽ, ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം; ഹിസ്ബുല്ല താവളങ്ങളിൽ ബോംബ് വർഷം


ബെയ്റൂട്ട്∙ ലബനൻ നഗരമായ ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമസേനയുടെ ശക്തമായ വ്യോമാക്രമണം. നവംബറിൽ ഇസ്രയേലും സായുധ സംഘമായ ഹിസ്ബുല്ലയും തമ്മിലുള്ള വെടിനിർത്തൽ കരാറിനുശേഷം ഇതാദ്യമായാണ് ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ സേന വൻ വ്യോമാക്രമണം നടത്തുന്നത്. ഡ്രോണുകൾ സൂക്ഷിക്കുന്ന ഹിസ്ബുല്ല താവളങ്ങൾക്കു നേരെയാണ് ബോംബ് വർഷിച്ചതെന്ന് ഇസ്രയേൽ സേന അറിയിച്ചു.ലബനനിലെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ ആക്രമണം നടന്ന സ്ഥലത്തുനിന്നു പുക ഉയരുന്നത് കാണാമായിരുന്നെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലബനൻ തലസ്ഥാനത്തിനു ചുറ്റുമുള്ള പർവതങ്ങളിൽനിന്ന് സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.


Source link

Related Articles

Back to top button