KERALA
കൊല്ലപ്പെടുമെന്ന് ഭയം; ഭാര്യയുടേയും കാമുകന്റേയും വിവാഹം നടത്തി ഭർത്താവ്, സാക്ഷിയായി ഒപ്പുമിട്ടു

ലഖ്‌നൗ: കൊല്ലപ്പെടുമെന്ന ഭയത്തെ തുടര്‍ന്ന് ഭാര്യയുടേയും കാമുകന്റേയും വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗറിലെ കട്ടര്‍ ജോട്ട് ഗ്രാമത്തിലാണ് സംഭവം. ബബ്ലു എന്ന യുവാവാണ് 2017-ല്‍ താന്‍ വിവാഹം ചെയ്ത രാധികയും കാമുകനായ വികാസുമായുള്ള വിവാഹം നടത്തിയത്. 2017-ലാണ് ബബ്ലുവും ഗൊരഖ്പുര്‍ സ്വദേശിനിയായ രാധികയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. ബബ്ലു മറ്റൊരു സംസ്ഥാനത്താണ് ജോലി ചെയ്യുന്നത്. ഒന്നരവര്‍ഷം മുമ്പാണ് രാധികയും അതേ ഗ്രാമത്തില്‍ തന്നെയുള്ള വികാസും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്.
Source link