WORLD

ഏഴാമനായി എത്തി മോഹിപ്പിച്ചെങ്കിലും ധോണിക്കും രക്ഷിക്കാനായില്ല, ‘തല താഴ്ത്തി’ ചെന്നൈ; രാജസ്ഥാന് സീസണിലെ ആദ്യ ജയം– വിഡിയോ


ഗുവാഹത്തി∙ ചെന്നൈ സൂപ്പർ കിങ്സിന് അവസാന ഓവറിൽ വിജയത്തിലേക്ക് 20 റൺസ്. ബോൾ ചെയ്യുന്നത് രാജസ്ഥാന്റെ വെറ്ററൻ താരം സന്ദീപ് ശർമ. ക്രീസിൽ സാക്ഷാൽ മഹേന്ദ്രസിങ് ധോണി. ഐപിഎലിൽ അവസാന ഓവറിൽ ഇതിലും വലിയ മഹേന്ദ്രജാലങ്ങൾ സമ്മാനിച്ചിട്ടുള്ള ‘തല’ ഇത്തവണയും ടീമിന്റെ രക്ഷകനാകുമെന്ന ചെന്നൈ ആരാധകരുടെ പ്രതീക്ഷകൾ തകർത്ത്, ആദ്യ പന്തിൽത്തന്നെ ധോണി മടങ്ങി. തുടർന്നുള്ള അഞ്ച് പന്തുകളിലും ചെന്നൈ ആഗ്രഹിച്ച ‘മാജിക്’ സംഭവിക്കാതെ പോയതോടെ, ഐപിഎൽ 18–ാം സീസണിൽ രാജസ്ഥാൻ റോയൽസിന് ആദ്യ ജയം.ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആറു റൺസിനാണ് രാജസ്ഥാൻ തകർത്തത്. സീസണിൽ മൂന്നു മത്സരങ്ങളിൽനിന്ന് ചെന്നൈയുടെ രണ്ടാം തോൽവിയാണിത്. വിജയത്തോടെ രാജസ്ഥാൻ റോയൽസ് അവസാന സ്ഥാനത്തുനിന്ന് ഒരു പടി മുന്നോട്ടു കയറി ഒൻപതാം സ്ഥാനത്തെത്തി. ചെന്നൈ സൂപ്പർ കിങ്സിനും രണ്ടു പോയിന്റാണെങ്കിലും മികച്ച റൺറേറ്റിന്റെ മികവിൽ ഏഴാം സ്ഥാനത്തുണ്ട്.


Source link

Related Articles

Back to top button