WORLD

‘യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന് തടസ്സം നിന്നാൽ’; റഷ്യയ്ക്ക് ട്രംപിന്റെ ഭീഷണി


വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തടസ്സം നിന്നാൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് 20 – 50 % അധികനികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി.സമാധാനശ്രമങ്ങൾക്കിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ നേതൃത്വത്തെ പുട്ടിൻ ചോദ്യംചെയ്തതിലുള്ള അമർഷവും ടെലിവിഷൻ ചാനലിനു നൽകിയ പ്രതികരണത്തിൽ ട്രംപ് അറിയിച്ചു. ഇതിനോടു റഷ്യ പ്രതികരിച്ചിട്ടില്ല.


Source link

Related Articles

Back to top button