ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ല, ജോലിക്കെത്തിയപ്പോൾ പണികിട്ടി; ഊതിയൂതി ഷിദീഷ് മദ്യപനായി !

കോഴിക്കോട് ∙ ഇതുവരെ മദ്യപിക്കാത്ത ഡ്രൈവർ കെഎസ്ആർടിസി ബ്രെത്തലൈസറിൽ മദ്യപനായി. ഇതോടെ, ഡ്യൂട്ടി നൽകാനാകില്ലെന്നു കെഎസ്ആർടിസി ഡിപ്പോ അധികൃതർ. ഒടുവിൽ ഇന്നു ഡ്യൂട്ടിക്കെത്താനും അടുത്ത ദിവസം എംഡിയുമായി നേരിൽ കാണാനും ഡ്രൈവർക്കു നിർദേശം. ഇന്നലെ രാവിലെ 7 ന് കോഴിക്കോട് – മാനന്തവാടി റൂട്ടിൽ സർവീസിനു ഡ്യൂട്ടിക്കെത്തിയ കോഴിക്കോട് ഡിപ്പോ ഡ്രൈവർ ആർഇസി മലയമ്മ സ്വദേശി ടി.കെ.ഷിദീഷിയെയാണു ബ്രെത്തലൈസർ ചതിച്ചത്.രാവിലെ 6.15 ന് പാവങ്ങാട് ഡിപ്പോയിൽ എത്തിയ ഷിദീഷ് ബസ് കോഴിക്കോട് സ്റ്റാൻഡിൽ എത്തിച്ചു. തുടർന്നു മാനന്തവാടിയിലേക്കു യാത്ര പുറപ്പെടും മുൻപ് ഷിദീഷിനെ ഊതിച്ചപ്പോൾ 9 പോയിന്റ് റീഡിങ് കണ്ടു. താൻ ജീവിതത്തിൽ ഇതുവരെ മദ്യപിച്ചില്ലെന്നും കഴിഞ്ഞ ദിവസം ഹോമിയോ മരുന്നു കഴിച്ചതായും ഷിദീഷ് പറഞ്ഞെങ്കിലും ഡ്യൂട്ടി നിഷേധിച്ചു. മദ്യപിച്ചില്ലെന്നു തെളിയിക്കാൻ ശ്രമിച്ചിട്ടും ഉദ്യോഗസ്ഥർ വിസമ്മതിച്ചതായും പരാതിയുണ്ട്.
Source link