‘ഭാര്യ വാഹനത്തിൽനിന്ന് ഇറങ്ങിപ്പോയി; പിന്നാലെ ദേഷ്യത്തിൽ അമിതവേഗത്തിലെത്തി’: അപകടത്തിൽ ഡ്രൈവർക്കായി തിരച്ചിൽ

തിരുവനന്തപുരം∙ വർക്കലയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കായി തിരച്ചിൽ. ഉത്സവം കഴിഞ്ഞു നടന്നു തിരികെ വരികയായിരുന്ന പേരേറ്റിൽ സ്വദേശികളായ രോഹിണി, മകൾ അഖില എന്നിവരാണ് മരിച്ചത്. വർക്കലയിൽനിന്നു കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് അമിതവേഗത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയത്.അപകടത്തിനു പിന്നാലെ ഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങിയോടി. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വാഹനത്തിൽനിന്നു മദ്യക്കുപ്പികൾ കണ്ടെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെ വർക്കല– ആറ്റിങ്ങൽ റോഡിൽ കൂട്ടിക്കട ഭാഗത്തുവച്ചായിരുന്നു അപകടം. അപകടത്തിനു തൊട്ടുമുൻപ് സ്കൂട്ടറിൽ വന്ന ഒരു യുവാവിനെയും ഒരു കാറിലും വാഹനം ഇടിച്ചിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
Source link