WORLD

‘മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നു, ആർഎസ്എസ് ആസ്ഥാനത്ത് എത്തിയത് വിരമിക്കൽ തീരുമാനം അറിയിക്കാൻ’


നാഗ്പുര്‍ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത് എത്തി മോഹൻ ഭാഗവതിനെ കണ്ടത് അദ്ദേഹത്തിന്റെ വിരമിക്കല്‍ തീരുമാനം അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയാണ്. മോദി ആർഎസ്എസ് ആസ്ഥാനത്തെത്തി 24 മണിക്കൂർ പിന്നിടുമ്പോഴാണ് സഞ്ജയ് റാവുത്തിന്റെ വെളിപ്പെടുത്തൽ‌. അടുത്ത നേതാവ് മഹാരാഷ്ട്രയില്‍ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായത്. 2029 ലെ തിരഞ്ഞെടുപ്പിനു മുന്‍പ് മോദി വിരമിക്കുന്നുവെന്നാണ് സൂചന. സെപ്റ്റംബറിലാണ് നരേന്ദ്ര മോദി വിരമിക്കാൻ പദ്ധതിയിടുന്നതെന്നും സഞ്ജയ് റാവുത്ത് പറയുന്നു. 


Source link

Related Articles

Back to top button