WORLD

റൊണാൾ‍ഡിഞ്ഞോയ്ക്കും റിവാൾ‍ഡോയ്ക്കുമൊപ്പം പന്തുതട്ടി ഐ.എം.വിജയൻ; കാനറിക്കൊപ്പം പറന്ന് വിജയാവേശം


ലോക ഫുട്ബോളിന്റെ അത്യുന്നതങ്ങളിൽ പാറിനടന്ന കാനറിപ്പക്ഷികൾക്കൊപ്പം തൊട്ടുരുമ്മിപ്പറന്നതിന്റെ ആവേശത്തിലാണ് ഐ.എം.വിജയൻ. ഞായറാഴ്ച ചെന്നൈയിൽ റൊണാൾഡിഞ്ഞോയും റിവാൾഡോയും ഉൾപ്പെടെയുള്ളവർ അണിനിരന്ന ബ്രസീൽ ലെജൻഡ്സ് ടീമിനെതിരെ ഇന്ത്യൻ ഓൾസ്റ്റാർസ് ടീമിനെ നയിച്ചത് വിജയനായിരുന്നു. ബ്രസീലിന്റെ വിശ്വതാരങ്ങൾക്കൊപ്പം ഒരു മണിക്കൂറിലേറെ നേരം പന്തുതട്ടിയതിന്റെയും അവരോട് അടുത്ത് ഇടപഴകാൻ സാധിച്ചതിന്റെയും ആവേശത്തിലാണ് മുൻ ഇന്ത്യൻ നായകൻ.1994ലും 2002ലും ലോകകപ്പ് ജേതാക്കളായ ബ്രസീൽ ടീമിലെ അംഗങ്ങളായിരുന്നു ഇന്ത്യൻ ഓൾസ്റ്റാർസ് ടീമിന്റെ എതിരാളികൾ. ഗിൽബർട്ടോ സിൽവ, എഡ്മിൽസൺ, റിക്കാർഡോ ഒലിവേറ, ജോർജിഞ്ഞോ, ലൂസിയോ, പൗലോ സെർജിയോ, ക്ലെബേഴ്സൻ, ജിയോവാനി, വിയോള, അലക്സാന്ദ്രെ ഫെറെ തുടങ്ങിയവരാണ് ബ്രസീൽ ടീമിലുണ്ടായിരുന്ന മറ്റു താരങ്ങൾ. ഒപ്പം അവരുടെ പരിശീലകനായി സാക്ഷാൽ ഡൂംഗയും.


Source link

Related Articles

Back to top button