WORLD

‘എല്ലാം വെറും ബിസിനസ് ഡ്രാമ; ആളുകളെ പിരികയറ്റി പണമുണ്ടാക്കുന്നു: എമ്പുരാൻ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല’


ന്യൂഡൽഹി ∙ എമ്പുരാൻ വിവാദം ബിസിനസ് തന്ത്രമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആളുകളെ പിരികയറ്റി പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമയാണ്. മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുറിക്കാമെന്ന് അവർ തന്നെയാണ് പറഞ്ഞത്. അതുവച്ച് കഷ്ടമാണ്…’’ – സുരേഷ് ഗോപി പറഞ്ഞു.ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി ചിത്രത്തിനെതിരെ ബിജെപി സൈബർ ആക്രമണം നടത്തുമ്പോഴാണ് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ വേറിട്ട പ്രതികരണം പുറത്തുവരുന്നത്. വിവാദങ്ങളിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്. 


Source link

Related Articles

Back to top button