WORLD

‘എന്റർടെയ്ൻമെന്റ്’ ബാറ്റർമാർക്കു മാത്രം മതിയോ? അവർക്ക് തല്ലിച്ചതയ്ക്കാൻ ഞങ്ങളെ ഇട്ടുകൊടുക്കണോ?: തുറന്നടിച്ച് ഷാർദുൽ ഠാക്കൂർ


ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ബാറ്റർമാരുടേത് മാത്രമായി ഒതുങ്ങുന്നുവെന്ന വിമർശനവുമായി ലക്നൗ സൂപ്പർ ജയന്റ്സ് താരം ഷാർദുൽ ഠാക്കൂർ രംഗത്ത്. പിച്ചുകൾ ബാറ്റർമാർക്ക് അനുകുലമായി ഒരുക്കുന്നതുപോലെ, ബോളർമാർക്കും തുല്യമായ അവസരം ഉറപ്പാക്കണമെന്ന് ഠാക്കൂർ ആവശ്യപ്പെട്ടു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഠാക്കൂർ ഈ ആവശ്യം ഉന്നയിച്ചത്. പിച്ചും നിയമങ്ങളും ഉൾപ്പെടെ എല്ലാം ബാറ്റർമാർക്ക് അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടിയ താരം, ബോളർമാരെ തല്ലിച്ചതയ്ക്കാൻ അവസരം നൽകുന്ന രീതിയിൽ പിച്ചുകൾ തയാറാക്കുന്നത് നീതിപൂർവകമല്ലെന്നും വിമർശിച്ചു.ഐപിഎൽ 18–ാം സീസണിൽ ഇതിനകം ആറു തവണയാണ് ടീമുകൾ 200 റൺസ് പിന്നിട്ടത്. സൺറൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെതിരെ ആറു വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയ 286 റൺസാണ് നിലവിൽ സീസണിലെ ഉയർന്ന സ്കോർ. അതേ മത്സരത്തിൽ രാജസ്ഥാനും ശക്തമായി തിരിച്ചടിച്ച് 240 റൺസിലധികം നേടിയിരുന്നു. 


Source link

Related Articles

Back to top button