രാഷ്ട്രീയമല്ല, രഹസ്യങ്ങളേറെ; സ്റ്റീഫനും അബ്രാമും തമ്മിലെ ‘ബന്ധം’, ലോകത്തിലെ ഏറ്റവും നിഗൂഢ കടങ്കഥ; എമ്പുരാന്റെ ‘സിക്കാഡ 3301’

കേരളത്തിലെ രാഷ്ട്രീയ നേതാവായ സ്റ്റീഫൻ നെടുമ്പള്ളിയും രാജ്യാന്തര അധോലോക തലവൻ ഖുറേഷി അബ്രാമും (കെ.എ) തമ്മിലുള്ള ബന്ധമെന്ത് എന്നതാണു മലയാളത്തിലെ ഹിറ്റ് സിനിമകളായ ലൂസിഫറിന്റെയും രണ്ടാം ഭാഗമായ എമ്പുരാന്റെയും ആകാംക്ഷാഘടകം. ഇരുവരും തമ്മിലുള്ള ബന്ധത്തിനു തെളിവായി സിനിമയിലെ ഗോവർധൻ (ഇന്ദ്രജിത്) എന്ന കഥാപാത്രം കണ്ടെത്തുന്നത്, രണ്ടാളുടെയും കയ്യിൽ കണ്ട കൊത്തുപണികളുള്ള കറുത്ത മോതിരമാണ്. വിവാദത്തിന്റെ അകമ്പടിയോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്ന എമ്പുരാനിൽ മോഹൻലാലിന്റെ രണ്ടു കഥാപാത്രങ്ങളും കൈവിരലിൽ അണിഞ്ഞ ആ മോതിരത്തിനു പറയാൻ ഒരുപാട് നിഗൂഢ കഥകളുണ്ട്.
തേനീച്ചയോ ചീവീടോ പരുന്തോ ആയി തോന്നാവുന്ന മോതിരത്തിലെ രൂപം വലിയൊരു സൂചനയായി ഗോവർധനു മനസ്സിലാകുന്നു. ആ മോതിരത്തിലാണ് അബ്രാമിന്റെ രഹസ്യം ഒളിച്ചിരിക്കുന്നതെന്നും അയാൾ തിരിച്ചറിയുന്നു. എന്താണ് ആ മോതിരത്തിലെ രൂപത്തിനു പിന്നിലെ കഥകൾ? ഇന്റർനെറ്റിലെ ഏറ്റവും വലിയ നിഗൂഢതയാണത്. തമോഗോളത്തിലെ എമ്പുരാന്റെ വരവറിയിക്കുന്ന മോതിരമുദ്ര,
Source link