KERALA
കാമുകനോട് സംസാരിക്കാൻ 1.5 ലക്ഷത്തിന്റെ ഐഫോൺ വേണം, പണമില്ലെന്ന് വീട്ടുകാർ; കെെഞരമ്പ് മുറിച്ച് 18-കാരി

പട്‌ന: ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ വാങ്ങിക്കൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറാകാത്തതിന്‍റെ പേരിൽ പതിനെട്ടുകാരിയുടെ ആത്മഹത്യശ്രമം. ബിഹാറിലെ മുംഗറിലാണ് സംഭവം. പെണ്‍കുട്ടി ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. ശരീരത്തിന്റെ മറ്റിടങ്ങളിലും മുറിവേൽപിച്ചു.ആണ്‍സുഹൃത്തുമായി സംസാരിക്കാന്‍ ഐഫോണ്‍ വാങ്ങിക്കൊടുക്കണമെന്ന് പെണ്‍കുട്ടി അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍, കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി മോശമായതിനാല്‍ അത് സാധ്യമല്ലെന്ന് പറയുകയും പെണ്‍കുട്ടിയുടെ ഐഫോണ്‍ ആവശ്യം തള്ളിക്കളയുകയും ചെയ്തു. ഇതോടെയാണ് ജീവനൊടുക്കാൻ പെണ്‍കുട്ടി ശ്രമിച്ചത്.
Source link