ഐപിഎലിനിടെ ജയ്സ്വാളിന്റെ ‘ടീം മാറ്റം’, ഇനി മുംബൈയിൽ കളിക്കില്ല; ആഭ്യന്തര ക്രിക്കറ്റിൽ ക്യാപ്റ്റനാകും?

മുംബൈ∙ ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കു വേണ്ടി കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ. അണ്ടർ 19 കരിയർ മുതൽ യശസ്വി മുംബൈ ടീമിന്റെ ഭാഗമായിരുന്നു. അടുത്ത സീസൺ മുതൽ ജയസ്വാൾ ഗോവയുടെ ക്യാപ്റ്റനായി കളിക്കുമെന്നാണു പുറത്തുവരുന്ന വിവരം. ടീം മാറുന്നതിനു മുൻപ് ‘എൻഒസി’ അനുവദിക്കണമെന്ന് ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അഭ്യർഥിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുന്‍ തെന്‍ഡുൽക്കർ നേരത്തേ മുംബൈ വിട്ട് ഗോവയിലേക്കു പോയിരുന്നു. മുംബൈ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെയായിരുന്നു അർജുന്റെ ടീം മാറ്റം. ഓസ്ട്രേലിയയിൽ നടന്ന ബോർഡർ– ഗാവസ്കർ ട്രോഫിക്കു ശേഷം നാട്ടിലേക്കു മടങ്ങിയെത്തിയ ജയ്സ്വാൾ, മുംബൈയ്ക്കു വേണ്ടി രഞ്ജി ട്രോഫി കളിക്കാൻ ഇറങ്ങിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണു ജയ്സ്വാൾ ടീം വിടാൻ തീരുമാനമെടുത്തതെന്നാണു വിവരം.
Source link