KERALA

പെരുമ്പാവൂരില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍; സമീപത്ത് ലഹരിവസ്തുക്കള്‍ 


പെരുമ്പാവൂര്‍: എറണാകുളം പെരുമ്പാവൂരില്‍ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മൃതദേഹം ഇതര സംസ്ഥാനത്തൊഴിലാളിയുടേതാണെന്നാണ് സംശയം. മൃതദേഹത്തിന് ചുറ്റുമായി ലഹരിവസ്തുക്കള്‍ അടങ്ങിയ ഡപ്പികളും ലാമ്പും ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. എംസി റോഡിന് സമീപത്തെ ക്രിസ്ത്യന്‍ പള്ളിയുടെ സണ്‍ഡേ സ്‌കൂളിന്റെ മുകളിലെ വാട്ടര്‍ടാങ്കിനോടു ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.


Source link

Related Articles

Back to top button