KERALA

ഉത്സവാഘോഷത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രമുള്ള കൊടിവീശി സിപിഎം പ്രവർത്തകർ; സംഭവം കണ്ണൂരിൽ| വീഡിയോ


കണ്ണൂര്‍: കണ്ണൂരില്‍ ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രങ്ങളുള്ള കൊടികളുമായി സിപിഎം പ്രവര്‍ത്തകരുടെ ആഘോഷം. ബിജെപി പ്രവര്‍ത്തകനായിരുന്ന മുഴുപ്പിലങ്ങാട്ടെ സൂരജിനെ കൊന്ന കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ ചിത്രങ്ങളുള്ള ചുവന്ന കൊടിയാണ് വീശിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. പറമ്പായില്‍ കുട്ടിച്ചാത്തന്‍ മഠത്തിലെ കലശവരവിനിടെയാണ് സംഭവം. കൊടിയില്‍ ‘ലാല്‍ സലാം’, ‘പിണറായി സഖാക്കള്‍’ എന്നിങ്ങനെ എഴുതിയിട്ടുമുണ്ട്.


Source link

Related Articles

Back to top button