INDIA

മുന്ദ്ര തുറമുഖത്ത് പുതു ചരിത്രമെഴുതി അദാനി പോർട്സ്; ട്രെയിൻ ‘ഓടിച്ചും’ നേട്ടം, ഓഹരി മുന്നോട്ട്


ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖവും അദാനി പോർട്സിന്റെ (Adani Ports) ഉടമസ്ഥതയിലുള്ളതുമായ ഗുജറാത്തിലെ മുന്ദ്ര തുറമുഖം (Mundra Port) കഴിഞ്ഞ സാമ്പത്തിക വർഷം കൈകാര്യം ചെയ്തത് റെക്കോർഡ് 200 മില്യൻ മെട്രിക് ടൺ ചരക്ക്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ് ഒരു തുറമുഖം ഒരുവർഷം 200 എംഎംടി ചരക്ക് കൈകാര്യം ചെയ്തത്. അദാനി പോർട്സിനു കീഴിലെ തുറമുഖങ്ങൾ സംയോജിതമായി 450 എംഎംടി ചരക്കും കഴിഞ്ഞ സാമ്പത്തിക വർഷം നീക്കെചെയ്തു. ഇതും റെക്കോർഡാണ്.തിരുവനന്തപുരം വിഴിഞ്ഞത്തെ, കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെയും നിർമാണ, പ്രവർത്തന നിയന്ത്രണച്ചുമതല വഹിക്കുന്നത് അദാനിയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ മാത്രം 50ലധികം കപ്പലുകളാണ് വിഴിഞ്ഞത്തെത്തിയത്. മാത്രമല്ല, ഒരുലക്ഷത്തിലധികം ടിഇയു കണ്ടെയ്നറുകളും കൈകാര്യം ചെയ്തു. 


Source link

Related Articles

Back to top button