WORLD

27 കോടിക്കു വാങ്ങിയ ഋഷഭ് പന്തിന്റെ പ്രകടനം ലക്നൗവിന് ഷോക്ക് എന്ന് ഹർഭജൻ; ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ പ്രശ്നമെന്നും താരം


ലക്നൗ∙ ഐപിഎൽ മെഗാ താരലേലത്തിൽ റെക്കോർഡ് തുകയായ 27 കോടി രൂപയ്‌ക്ക് ടീമിലെത്തിച്ച ഇന്ത്യൻ താരം ഋഷഭ് പന്തിന്റെ മോശം പ്രകടനം ലക്നൗ സൂപ്പർ ജയന്റ്സിനെ സംബന്ധിച്ച് വലിയ ഞെട്ടലെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഇന്ത്യൻ താരം കെ.എൽ. രാഹുലിനെ ടീമിൽ നിലനിർത്താതെ ലേലത്തിന് വിട്ടാണ്, ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന തുകയ്ക്ക് ലക്നൗ ഋഷഭ് പന്തിനെ സ്വന്തമാക്കിയത്. പിന്നീട് ടീമിന്റെ നായകസ്ഥാനവും ഏൽപ്പിച്ചു.എന്നാൽ, സീസണിലെ ആദ്യ മത്സരത്തിൽത്തന്നെ തന്റെ മുൻ ടീമായ ഡൽഹി ക്യാപിറ്റൽസിനെതിരെ പൂജ്യത്തിനു പുറത്തായ പന്ത്, അടുത്ത മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 15 റൺസെടുത്തു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെ 2 റൺസിനും പുറത്തായി. ഇതോടെയാണ് താരത്തിന്റെ മോശം ഫോം ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായത്.


Source link

Related Articles

Back to top button