KERALA
ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ഇപ്പോൾ സിനിമയെ കൊന്നു- യൂഹാനോൻ മാർ മിലിത്തിയോസ്

തൃശ്ശൂര്‍: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഗാന്ധിജിയെ വധിച്ചവര്‍ കൊലപാതകങ്ങള്‍ തുടരുന്നു എന്ന് ആരോപിക്കുന്ന കുറിപ്പാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. സംഘടനയുടേയോ വ്യക്തികളുടേയോ പേര് പറയാതെയാണ് വിമര്‍ശനം.’ഗാന്ധിജിയെ വധിച്ചു, ഗുജറാത്തില്‍ ആയിരങ്ങളെ കൊന്നു, ബാബരി മസ്ജിദ് തകര്‍ത്തു, ഇപ്പോള്‍ ഒരു സിനിമയെ കൊന്നു. കൊലപാകതങ്ങള്‍ തുടരുന്നു…’ എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. കുറിപ്പിനെ പിന്തുണച്ചും എതിര്‍ത്തും ഒരുപാട് പേര്‍ രംഗത്തെത്തി.
Source link