ട്രംപിന്റെ പകരച്ചുങ്കം: കേരളത്തിലേക്ക് കോടികളുടെ വരുമാനം ഒഴുകും; സമുദ്രോൽപന്ന, വസ്ത്ര കയറ്റുമതിക്കും നേട്ടമാകും

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒട്ടുമിക്ക രാജ്യങ്ങൾക്കുംമേൽ ‘പ്രതികാരച്ചുങ്കം’ ഏർപ്പെടുത്തിയെങ്കിലും ഇന്ത്യയെയും കേരളത്തെയും കാത്തിരിക്കുന്നത് കയറ്റുമതി നേട്ടത്തിനുള്ള മികച്ച അവസരം. ഉദാഹരണത്തിന് 10% അടിസ്ഥാന ഇറക്കുമതി തീരുവ ഉൾപ്പെടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 44 ശതമാനമാണ് പുതുക്കിയ തീരുവ (Reciprocal Tariff). വിയറ്റ്നാമിന് ഇതു 56 ശതമാനവും കമ്പോഡിയയ്ക്ക് 59 ശതമാനവും ബംഗ്ലാദേശിന് 47 ശതമാനവും ഇൻഡോനേഷ്യക്ക് 47 ശതമാനവുമാണ്. എന്നാൽ, ഇന്ത്യക്ക് 36 ശതമാനമേയുള്ളൂ.ഏഷ്യൻ ശക്തികളുമായി താരതമ്യം ചെയ്യുമ്പോൾ ഇനി ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയായിരിക്കും യുഎസിന് സാമ്പത്തികമായി മെച്ചം. ഉദാഹരണത്തിന് ഇന്ന് ഒറ്റദിവസം മാത്രം യുഎസിൽ ചെമ്മീൻ വില (Shrimp Price) കൂടിയത് 30 ശതമാനമാണ്. യുഎസുകാർക്ക് ചെമ്മീൻ അവിഭാജ്യ ഭക്ഷ്യവിഭവമായതിനാൽ ഫലത്തിൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കാവും ഡിമാൻഡ് കൂടുകയെന്ന് കേരളം ആസ്ഥാനമായ പ്രമുഖ സമുദ്രോൽപന്ന കമ്പനിയായ കിങ്സ് ഇൻഫ്രയുടെ സിഎഫ്ഒ ലാൽബർട്ട് ചെറിയാൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.
Source link