WORLD

ലക്നൗ പങ്കുവച്ച വിഡിയോയിൽ അറിയാതെ ‘പെട്ട്’ രോഹിത് സഹീർ ഖാനോട് പറഞ്ഞ ‘രഹസ്യം’; വിവാദം മണക്കുന്നുവെന്ന് ആരാധകർ – വിഡിയോ


മുംബൈ∙ രണ്ടു പേർ രഹസ്യം പറയുന്നിടത്തേക്ക് അവർ അറിയാതെ ക്യാമറയുമായി ചെന്നാൽ എന്തായിരിക്കും അവസ്ഥ? കൃത്യമായ ഉത്തരം കിട്ടണമെങ്കിൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമായ രോഹിത് ശർമയോടു ചോദിച്ചാൽ മതി! ഐപിഎലിൽ ഇന്നു നടക്കുന്ന ലക്നൗ സൂപ്പർ ജയന്റ്സ് – മുംബൈ ഇന്ത്യൻസ് മത്സരത്തിനു മുന്നോടിയായി പരിശീലനത്തിനിടെ ഗ്രൗണ്ടിൽ വച്ച് പകർത്തി ലക്നൗ സൂപ്പർ ജയന്റ്സ് അവരുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു വിഡിയോയാണ് പ്രശ്നം.ഋഷഭ് പന്ത് രോഹിത് ശർമ അറിയാതെ അദ്ദേഹത്തിന്റെ അടുത്തേക്ക് വരുന്ന സർപ്രൈസ് വിഡിയോയാണ് ലക്നൗ ഉദ്ദേശിച്ചതെങ്കിലും, ഇതിനിടെ രോഹിത് സഹീർ ഖാനുമായി സംസാരിക്കുന്ന ചില വാചകങ്ങൾ വിഡിയോയിൽ പതിഞ്ഞതാണ് പ്രശ്നമായത്.


Source link

Related Articles

Back to top button