പൊലീസ് സ്റ്റേഷനിൽ ഗോകുലിന്റെ തൂങ്ങിമരണം: ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ആദിവാസി സംഘടനകൾ

കല്പറ്റ∙ ആദിവാസി യുവാവ് ഗോകുൽ കൽപറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചതുമായി ബന്ധപ്പെട്ട് ആദിവാസി സംഘടനകൾ പ്രത്യക്ഷ സമരം ആരംഭിക്കും. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം ആരംഭിക്കാനാണ് തീരുമാനം. ഗോകുലിന്റെ മരണത്തിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാർ തയാറാകണമെന്നും ആദിവാസികൾക്കെതിരെയുള്ള അക്രമ വിരുദ്ധ സമിതി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 10നു കലക്ടറേറ്റ് ധർണയും നടത്തും. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.ഗോകുലിന് പ്രായപൂർത്തിയായില്ലെന്ന് മനസ്സിലാക്കിയിട്ടും പോക്സോ കേസ് ഉൾപ്പെടെ ചുമത്താനാണ് പൊലീസ് നീക്കം നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. പോക്സോ കേസിൽ പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പനമരത്തും ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഗോകുലിനെ കാണാതായതിന് പിന്നാലെ പൊലീസ് അമ്പലവയലിലെ ഊരിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
Source link