സ്വയം തകർന്ന് അമേരിക്ക, വ്യാപാരയുദ്ധം ഉറപ്പിച്ച് ചൈന, മാന്ദ്യഭീഷണിയിൽ പകച്ച് ലോകവിപണി

വിപണി കരുതിയതിലും വലിയ പകരച്ചുങ്കവുമായി വന്ന അമേരിക്കൻ വിപണി കോവിഡ് കാലഘട്ടത്തെ അനുസ്മരിപ്പിച്ചു കൊണ്ട് തുടരെ രണ്ട് ദിവസവും തകർന്നപ്പോൾ വിപണിയിൽ നിന്നും ട്രില്യൺ കണക്കിന് ഡോളറാണ് നഷ്ടമായത്. കഴിഞ്ഞ രണ്ട് സെഷനുകളിലായി ഇന്ത്യൻ ജിഡിപിയെക്കാൾ വലിയ നഷ്ടം നേരിട്ട അമേരിക്കൻ വിപണി ട്രംപ് അധികാരമേറ്റ ജനുവരി ഇരുപത് മുതൽ ഇത് വരെ 10 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. ട്രംപിന്റെ താരിഫുകൾക്ക് പകരച്ചുങ്കവുമായി ചൈനയും ഇറങ്ങിയതോടെ വ്യാപാരയുദ്ധവും ഉറപ്പിക്കപ്പെട്ടു. അമേരിക്കയിൽ വിലക്കയറ്റവും, പണപ്പെരുപ്പവും, തൊഴിലില്ലായ്മയും, സാമ്പത്തിക മാന്ദ്യവും മോർഗൻ സ്റ്റാൻലി അടക്കമുള്ളവർ പ്രവചിച്ചതും അമേരിക്കൻ വിപണിയുടെ ആത്മവിശ്വാസത്തെ സ്വാധീനിച്ചു.മുൻ ആഴ്ചയിൽ 23519 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 22904 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഒരാഴ്ച കൊണ്ട് സെൻസെക്സ് 77414 പോയിന്റിൽ നിന്നും 75364 പോയിന്റിലേക്കും കൂപ്പ്കുത്തി. മെറ്റൽ സെക്ടർ വെള്ളിയാഴ്ച ആറര ശതമാനം വീണപ്പോൾ, ഫാർമ സെക്ടർ വ്യാഴാഴ്ചത്തെ നേട്ടങ്ങൾ കൈവിട്ട് വെള്ളിയാഴ്ച നാല് ശതമാനം നഷ്ടം കുറിച്ചു. അമേരിക്കൻ താരിഫും ഇന്ത്യൻ ജിഡിപിയും
Source link