KERALA
നഗരതൊഴിലില്ലായ്മ: കേരളം ഒഡിഷയ്ക്കും ബിഹാറിനും തൊട്ടടുത്ത്

തിരുവനന്തപുരം: കേരളത്തിലെ തൊഴിലില്ലായ്മ ഉയർന്നതോതിൽ തുടരുന്നു. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെ ഏറ്റവും ഒടുവിലത്തെ തൊഴിൽസേന സർവേപ്രകാരം കേരളനഗരങ്ങളിലെ തൊഴിലില്ലായ്മ 8.6 ശതമാനം. സ്ത്രീകളിൽ ഇത് 12.6 ശതമാനവും പുരുഷൻമാരിൽ 6.5 ശതമാനവുമാണ്.2024 ഒക്ടോബർ-ഡിസംബർ പാദത്തിലെ സർവേഫലമാണിത്. കഴിഞ്ഞവർഷം ഇതേ കാലത്തെ 10.3 ശതമാനത്തിൽനിന്ന് തൊഴിലില്ലായ്മ കാര്യമായി താഴ്ന്നുവെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലാത്തവരുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം തുടരുന്നു. തൊഴിലില്ലായ്മയിൽ അഞ്ചാംസ്ഥാനത്താണ് കേരളം. ഒഡിഷയ്ക്കും ബിഹാറിനും (8.7 ശതമാനം) തൊട്ടുതാഴെ.
Source link