KERALA
വാംഖഡെ ത്രില്ലറിൽ ബെംഗളൂരുവിന് ജയം; പൊരുതി മടങ്ങി മുംബൈ മുംബൈ: വാംഖഡെയിലെ റൺമഴയ്ക്കൊടുക്കം വിജയതീരത്തെത്തി …

മുംബൈ: വാംഖഡെയിലെ റൺമഴയ്ക്കൊടുക്കം വിജയതീരത്തെത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കോലിയും പാടിദാറും അടിച്ചെടുത്ത കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈ ഇന്നിങ്സ് 12 റൺസകലെ അവസാനിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയർത്തിയ 222 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുക്കാനേ ആയുള്ളൂ. മറുപടി ബാറ്റിങ്ങിൽ മുംബൈ വെടിക്കെട്ടോടെ തുടങ്ങിയെങ്കിലും ഓപ്പണര്‍മാരെ വേഗത്തില്‍ ടീമിന് നഷ്ടമായി. രോഹിത് ശര്‍മയും റയാന്‍ റിക്കല്‍ട്ടണും 17 റണ്‍സ് വീതമെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ വില്‍ ജാക്ക്‌സും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും പുറത്താവുമ്പോള്‍ 12 ഓവറില്‍ 99-4 എന്ന നിലയിലായിരുന്നു മുംബൈ.
Source link