KERALA

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി, പെണ്‍കുട്ടിയെ 7 ദിവസം തടഞ്ഞുവെച്ച് കൂട്ടബലാല്‍സംഗം


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായതായി പരാതി. ഏഴുദിവസം തടഞ്ഞുവെച്ച് ഇരുപതിലേറെ പേര്‍ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇതിനോടകം ആറ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പതിനൊന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. 23 പേര്‍ക്കെതിരെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏപ്രില്‍ ആറിനാണ് ലാല്‍പുര്‍ പോലീസ് സ്‌റ്റേഷനില്‍ കൂട്ടബലാല്‍സംഗത്തെ കുറിച്ചുള്ള പരാതി ലഭിച്ചത്. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ നാല് വരെയാണ് പെണ്‍കുട്ടി അതിക്രമത്തിനിരയായത്. പന്ത്രണ്ടാം ക്ലാസിനുശേഷം സ്‌പോര്‍ട്‌സ് കോഴ്‌സിനു ചേരാനിരുന്ന പെണ്‍കുട്ടി അതിനുള്ള പരിശീലനത്തിനായി ഒരു കോളേജില്‍ സ്ഥിരമായി പോയിരുന്നതായി പോലീസ് പറഞ്ഞു. “മാര്‍ച്ച് 29 ന് വാരണാസിയിലെ പിശാച് മോചന്‍ ഭാഗത്തെ ഒരു ഹുക്ക ബാറില്‍ പെണ്‍കുട്ടിയെ സുഹൃത്ത് കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഘത്തിലെ മറ്റുള്ളവര്‍ ബാറിലെത്തുകയും പെണ്‍കുട്ടിയെ ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയും ചെയ്തു. സുബോധം നഷ്ടപ്പെട്ട പെണ്‍കുട്ടിയെ അവിടെ നിന്ന് വിവിധ ഹോട്ടലുകളിലെത്തിച്ച കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു”, പോലീസ് വ്യക്തമാക്കി.


Source link

Related Articles

Back to top button