KERALA
‘ഓപ്പറേഷന്റെ മരവിപ്പില്‍ കണ്ട നനഞ്ഞ കുഞ്ഞു മുഖം’; സന്തോഷം പങ്കുവെച്ച് മഞ്ജു സുനിച്ചന്‍

മകന്‍ എഡ് ബെര്‍ണാഡ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടി മഞ്ജു സുനിച്ചന്‍. അമ്മയെന്ന നിലയില്‍ ഏറെ അഭിമാനവും സന്തോഷവും നിറഞ്ഞ നിമിഷമാണ് ഇതെന്ന് മഞ്ജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മകന്റെ കോണ്‍വെക്കേഷന്‍ ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിട്ടുണ്ട്. ’14 വര്‍ഷത്തെ സ്‌കൂള്‍ ജീവിതം അവസാനിപ്പിച്ച് എന്റെ ബെര്‍ണാച്ചന്‍ പുറത്തേക്ക്. ഒരു അമ്മ എന്ന നിലയില്‍ സന്തോഷവും അഭിമാനവും. ഓപ്പറേഷന്റെ മരവിപ്പില്‍ കണ്ട നനഞ്ഞ കുഞ്ഞു മുഖം. ഒരുപാട് സ്‌നേഹം ബെര്‍ണാച്ചു…’-മഞ്ജു കുറിച്ചു.
Source link