കുളത്തിൽനിന്ന് കയറുമ്പോൾ ആവർത്തിച്ച് തള്ളിയിട്ടു, ചവിട്ടി മരണമുറപ്പിച്ചു; കുട്ടിയെ കൊന്നത് ക്രൂരമായി

തൃശ്ശൂർ: കുഴൂരിൽ ആറുവയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് വിവരം. ചാമ്പക്ക തരാമെന്നുപറഞ്ഞ് കുളത്തിനരികെ കൊണ്ടുപോയശേഷം കുട്ടിയെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പ്രതി ജിജോ പോലീസിന് മൊഴി നൽകിയതെന്നാണ് വിവരം. മുങ്ങിത്താഴുന്നതിനിടെ തിരികെക്കയറാൻ കുട്ടി ശ്രമിച്ചെങ്കിലും വീണ്ടും വീണ്ടും കുട്ടിയെ കുളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.ഇതിനിടെ, കുളത്തിനരികിലേക്ക് തങ്ങൾ പോകുമ്പോഴൊക്കെ അതിൽനിന്ന് വഴിതിരിച്ചുവിടാനും പ്രതി ശ്രമിച്ചെന്ന് തിരച്ചലിൽ പങ്കെടുത്ത സമീപവാസികൾ പറയുന്നു. ഒടുവിൽ പോലീസ് ചോദ്യംചെയ്തപ്പോൾ മാത്രമാണ് പ്രതി കുറ്റസമ്മതം നടത്തിയതെന്നും എന്നാൽ, പ്രതിക്ക് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്നും സ്റ്റേഷനിൽ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
Source link