KERALA
അയല്‍വാസിയുടെ കൊലപാതകം; അച്ഛനും മകനും ജീവപര്യന്തം

തൃശ്ശൂര്‍: അയല്‍വാസിയായ യുവാവിനെ കൊലചെയ്ത കേസില്‍ പ്രതികളായ അച്ഛനും മകനും ജീവപര്യന്തം തടവിനൊപ്പം മറ്റു വകുപ്പുകളിലും ശിക്ഷ. മണലൂര്‍ ഉല്ലാസ് റോഡ് തിരുത്തിയില്‍ വേലുക്കുട്ടി(67), മകന്‍ അനില്‍കുമാര്‍(41) എന്നിവര്‍ക്കാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ ശിക്ഷ വിധിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമേ, രണ്ടു ലക്ഷം രൂപ വീതം ഇരുവര്‍ക്കും ശിക്ഷ വിധിച്ചു. ആക്രമണത്തിന് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും മറ്റു വിവിധ വകുപ്പുകളിലായി 10 മാസം തടവും 10,000 രൂപ പിഴയും വേറെ വിധിച്ചിട്ടുണ്ട്. ജീവപര്യന്തം ഒഴികെയുള്ള ശിക്ഷ ആദ്യം അനുഭവിക്കാനും അതിനുശേഷം മാത്രം ജീവപര്യന്തം ശിക്ഷ തുടങ്ങാനും കോടതി പ്രത്യേകം നിര്‍ദേശിച്ചു.
Source link