KERALA

സ്പാനിഷ് താരം സെർജിയോ കാസ്റ്റൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിലേക്ക് കൊച്ചി: സ്പാനിഷ് താരം സെർജിയോ കാസ്റ്റൽ അടുത്ത …


കൊച്ചി: സ്പാനിഷ് താരം സെർജിയോ കാസ്റ്റൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. സ്പാനിഷ് ലീഗിൽ അത്‌ലറ്റികോ മഡ്രിഡിന്റെയും ഒസാസുനയുടെയും ബി ടീമിൽ കളിച്ചിട്ടുള്ള കാസ്റ്റൽ മലാഗയിൽനിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. ഐഎസ്എലിൽ നേരത്തേ ജംഷേദ്പ‌ുർ എഫ്‌സിക്കായി കളിച്ച കാസ്റ്റൽ ഓസ്‌ട്രേലിയ, സൈപ്രസ് ക്ലബ്ബുകൾക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്. ജംഷേദ്പുർ എഫ്‌സിക്കുവേണ്ടി 11 കളിയിൽ ഏഴുഗോൾ നേടി. പ്രൊഫഷണൽ ഫുട്‌ബോളിൽ 230 കളിയിൽ 68 ഗോളുണ്ട്.മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ കാസ്റ്റൽ വൈകാതെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിടുമെന്നാണ് സൂചന. സൂപ്പർകപ്പിനുശേഷം ബ്ലാസ്റ്റേഴ്‌സ് ടീമിൽനിന്ന് മൂന്ന് വിദേശ താരങ്ങൾ ഒഴിവാക്കപ്പെടുമെന്ന് സൂചനയുണ്ട്.


Source link

Related Articles

Back to top button