KERALA

ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം വീടു വിട്ടിറങ്ങി; മകളെ കൊലപ്പെടുത്തി പിതാവ്


പാട്ന: മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ബിഹാറിലാണ് സംഭവം. ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ജിവിക്കാന്‍ തീരുമാനിച്ച വൈരാഗ്യത്തിനാണ് മകള്‍ സാക്ഷിയെ പിതാവ് മുകേഷ് സിംഗ് എന്നയാള്‍ കൊലപ്പെടുത്തിയത്. അയല്‍വാസികളാണ് സാക്ഷിയും സ്‌നേഹിച്ചിരുന്ന യുവാവും. ഇരുവരും പഠിച്ചത് ഒരേ കോളേജിലാണ്. വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവരായത് കാരണം പറഞ്ഞ് ഇവരുടെ ബന്ധം കുടുംബം അംഗീകരിച്ചില്ല.തുടര്‍ന്ന് സാക്ഷി വീട് വിട്ട് യുവാവിനൊപ്പം ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു. സാക്ഷിയോട് നാട്ടിലേക്ക് തിരികെ വരാന്‍ ആവശ്യപ്പെട്ട് മുകേഷ് സിംഗ് നിരന്തരം വിളിച്ചുകൊണ്ടേയിരുന്നു. എല്ലാ പ്രശ്‌നങ്ങളും സംസാരിച്ച് പരിഹരിക്കാം എന്ന് വാക്കും നല്‍കി. പിതാവിനെ വിശ്വസിച്ച് സാക്ഷി നാട്ടിലെത്തിയപ്പോഴായിരുന്നു അരും കൊല.


Source link

Related Articles

Back to top button