KERALA

‘ക്രിക്കറ്റിന്റെ അന്നത്തെ അവസ്ഥ, അച്ഛന് വരുമാനം ലഭിച്ചിരുന്നില്ല; കുടുംബം പുലര്‍ത്തിയത് നടിയായ അമ്മ’


കുട്ടിക്കാലത്തെ ജീവിതസാഹചര്യവും തന്റെ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ അമ്മ ശര്‍മിള ടാഗോര്‍ നല്‍കിയ പ്രചോദനത്തെ കുറിച്ചും തുറന്നുപറഞ്ഞ് നടി സോഹ അലി ഖാന്‍. താന്‍ ജനിക്കുമ്പോള്‍ അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നുവെന്നും അന്ന് വീട്ടുച്ചെലവുകളെല്ലാം നടന്നിരുന്നത് അമ്മയുടെ പണം കൊണ്ടായിരുന്നുവെന്നും സോഹ പറയുന്നു. ചോരി-2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.’നമ്മളുമായി അടുപ്പമുള്ളവര്‍ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. എന്റെ ജീവിതത്തിലെ മാതൃക എന്റെ അച്ഛനായിരുന്നു. ഞാന്‍ ജനിക്കുന്നതിന് മുമ്പ് അദ്ദേഹം ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു. അന്ന് അച്ഛന്റെ കൈയില്‍ ക്രിക്കറ്റില്‍ നിന്നുള്ള വരുമാനമൊന്നും ഉണ്ടായിരുന്നില്ല. 1960-കളില്‍ ക്രിക്കറ്റിന്റെ അവസ്ഥ അങ്ങനെയായിരുന്നു. ഇന്നത്തപ്പോലെ ഐപിഎല്ലോ പരസ്യങ്ങളോ ഒന്നും അന്നില്ലായിരുന്നു.


Source link

Related Articles

Back to top button