സംഭരണശാലകളായില്ല, നെല്ല് സൂക്ഷിക്കാനാകാതെ കർഷകർ; വേനൽമഴ എത്തിയതോടെ നഷ്ടം അധികം

തൃശ്ശൂർ: നെൽപ്പാടങ്ങളിൽത്തന്നെ നെല്ല് സൂക്ഷിക്കുന്നതിനുള്ള സംഭരണശാലകൾ നിർമിക്കുന്ന പദ്ധതി നടപ്പായില്ല. ഇതിനാൽ കൊയ്ത നെല്ല് സൂക്ഷിക്കാനാകാതെ കർഷകർ. വേനൽമഴ വർധിക്കുമ്പോൾ നഷ്ടം വർധിക്കുന്നു. വിൽക്കുമ്പോൾ ഈർപ്പത്തിന്റെ പേരിൽ എട്ടുശതമാനം വരെ തൂക്കം കുറയ്ക്കുന്നു. പാടത്തുതന്നെ സംഭരണശാലകൾ ഒരുക്കുകയായിരുന്നെങ്കിൽ ഇത്തരം ചൂഷണം ഒഴിവാക്കാമായിരുന്നെന്ന് കർഷകർ പറയുന്നു.സൈലോ എന്ന ചെറുസംഭരണ സംവിധാനങ്ങൾ പാടങ്ങളിൽത്തന്നെ ഒരുക്കുമെന്നാണ് കൃഷിവകുപ്പ് പറഞ്ഞിരുന്നത്. തയ്യാറെടുപ്പുകൾ വകുപ്പ് വിപുലമായി നടത്തുകയും ചെയ്തിരുന്നു. ഓരോ ജില്ലയിലും എത്രസ്ഥലങ്ങളിൽ ഇത്തരം സംഭരണശാലകൾ വേണമെന്ന കണക്കെടുപ്പും കൃഷിവകുപ്പ് നടത്തി. പല രീതികളും പരിശോധിച്ച് താരതമ്യേെന പ്രശ്നങ്ങളില്ലാത്ത സംവിധാനമെന്ന നിലയിലാണ് സൈലോയെ സ്വീകരിക്കാൻ അധികൃതർ തീരുമാനിച്ചത്. 2022-ലാണ് ഇതുസംബന്ധിച്ച കണക്കെടുപ്പുകൾ നടന്നത്. എന്നാൽ പിന്നീടൊരു നടപടിയും ഉണ്ടായില്ല.
Source link