വീട്ടിൽ വളർത്തിയത് അഞ്ചുകഞ്ചാവ് ചെടികൾ; തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ

തിരുവനന്തപുരത്ത് വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എജിഎസ് ഓഫീസിലെ ജീവനക്കാരനായ രാജസ്ഥാന്‍ സ്വദേശി ജതിന്‍ ആണ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ജതിന്‍ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസില്‍ നിന്നാണ് കഞ്ചാവ് ചെടി പിടികൂടിയത്. അഞ്ചുകഞ്ചാവ് ചെടികളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കഞ്ചാവ് വിത്തുകളും കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന പേപ്പറുകളും ഇതോടൊപ്പം എക്‌സൈസ് പിടിച്ചെടുത്തു. ജതിനൊപ്പം ഒരു ബിഹാര്‍ സ്വദേശിയും, ഉത്തര്‍പ്രദേശ് സ്വദേശിയും വീട്ടിൽ താമസിക്കുന്നുണ്ടായിരുന്നു. എന്നാൽ താനാണ് കഞ്ചാവ് ചെടി നട്ടതെന്ന് പറഞ്ഞ് ജതിന്‍ സ്വയം കുറ്റമേറ്റെടുക്കുകയായിരുന്നു. Inshort: A central government employee was arrested in Thiruvananthapuram for cultivating cannabis plants at his rented house. Five cannabis plants and related items were seized.
Source link