KERALA

വാഗമണ്‍ കണ്ട് സന്തോഷത്തോടെ മടക്കം; വഴിയില്‍ പതിയിരുന്ന മരണം, നോവായി ധന്യ


ഈരാറ്റുപേട്ട/കുമരകം (കോട്ടയം): ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള വാഗമണ്‍ യാത്ര. സന്തോഷകരമായ നിമിഷങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചുള്ള മടക്കയാത്രയില്‍ പക്ഷേ മരണം ധന്യയെ പ്രിയപ്പെട്ടവരില്‍നിന്ന് കവര്‍ന്നു. അവധിയാഘോഷത്തിനായി വാഗമണിലെത്തി തിരിച്ചുപോകുംവഴിയാണ് സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് അയ്മനം കവണാറ്റിന്‍കര കവണാറ്റിന്‍കര കമ്പിച്ചിറ വീട്ടില്‍ അനീഷിന്റെ ഭാര്യ ധന്യ (43) മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന നാല് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹയാത്രികരായ രെഞ്ജു വിദ്യനാഥ് (41), നമിത വിദ്യനാഥ് (13), കെ.ബി. അബിജിനി (16), നന്ദന (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.


Source link

Related Articles

Back to top button