ഗൗരി ഖാന്റെ ആഡംബര റസ്റ്ററൻ്റില്‍ വിളമ്പുന്ന പനീർ വ്യാജമെന്ന് യൂട്യൂബര്‍, പ്രതികരിച്ച് അധികൃതർ

ബോളിവുഡ് താരങ്ങളുടെ ഉടമസ്ഥതയിലുള്ള അത്യാഡംബര റസ്റ്ററൻ്റുകളില്‍ വിളമ്പുന്ന വിഭവങ്ങളില്‍ പലതിലും കൃത്രിമത്വം ഉണ്ടെന്ന വാദവുമായി യൂട്യൂബറായ സര്‍ഥക് സച്ഛ്വേദ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെസ്റ്ററന്റ് ടോരിയുടെ അധികൃതർ. താരങ്ങളുടെ റെസ്റ്ററന്റുകളില്‍ വിളമ്പുന്ന പനീർ യഥാർഥമല്ലെന്നാണ് യൂട്യൂബറായ സര്‍ഥക് സച്ഛ്വേദ വീഡിയോയില്‍ പറയുന്നത്. ഇത് പരിശോധിക്കാൻ, ഗൗരിയുടെ റസ്റ്ററന്റിനു പുറമേ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ വണ്‍ 8 കമ്യൂണിലും ശില്‍പ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ബാസ്റ്റ്യനിലും ബോബി ഡിയോളിന്റെ സംപ്ലേസ്എൽസിലും സർഥക് പനീറിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള പരീക്ഷണം നടത്തി.
Source link