KERALA
ജസ്റ്റിന്‍ ബീബറിന് ദശലക്ഷക്കണക്കിന് ഡോളര്‍ കടമെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് ടീം ബീബര്‍

കനേഡിയന്‍ ഗായകനായ ജസ്റ്റിന്‍ ബീബര്‍ കടത്തില്‍ മുങ്ങിനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട്. പ്രമുഖ സെലിബ്രിറ്റി മാഗസിനായ പീപ്പിളാണ് ബീബറുമായി അടുത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം റിപ്പോര്‍ട്ട് നിഷേധിച്ച് ടീം ബീബര്‍ രംഗത്തെത്തി.ക്ലിക്കുകള്‍ക്ക് വേണ്ടിയുള്ള വെറും വിഡ്ഢിത്തമാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്ന് ജസ്റ്റിന്‍ ബീബറിന്റെ ടീം പറഞ്ഞു. വിവരം നല്‍കിയ ആളുടെ പേര് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. ഇയാള്‍ ബീബറിനൊപ്പം മുമ്പ് പ്രവര്‍ത്തിച്ചിരുന്നയാളാണ് എന്നാണ് പറയുന്നത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും തെറ്റാണെന്നും ടീം ബീബര്‍ പറഞ്ഞു.
Source link