KERALA
വിഷുവേലയ്ക്കിടെ സംഘര്‍ഷം; ഗ്രേഡ് എസ്ഐയെ മര്‍ദിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

കുഴല്‍മന്ദം (പാലക്കാട്) : മാത്തൂര്‍ വീശ്വലം കാളികാവ് ഭഗവതി ക്ഷേത്രത്തില്‍ വിഷുവേലയ്ക്കിടെയുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ ഗ്രേഡ് എസ്ഐക്ക് മര്‍ദനമേറ്റു. ഗ്രേഡ് എസ്ഐ സുരേഷ് കുമാറിനാണ് മര്‍ദനമേറ്റത്. ലഹരിക്ക് അടിമകളായ അഞ്ചുപേര്‍ കൂട്ടം ചേര്‍ന്ന് സുരേഷ് കുമാറിനെ മര്‍ദിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറിന് വീശ്വലത്ത് വെച്ചായിരുന്നു സംഭവം. സംഭവത്തില്‍ വീശ്വലം സ്വദേശികളായ സുഭാഷ് (28), സി. മിഥുന് (23), കിഷോര്‍ (30), കെ. ഷാജു (32), കെ. അനീഷ് (30) എന്നിവര്‍ക്കെതിരെ കുഴല്‍മന്ദം പോലീസ് കേസെടുത്തു.
Source link