KERALA
‘എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍’; സിദ്ധാര്‍ഥിന് പിറന്നാളാശംസകളുമായി ഭാര്യ അദിതി റാവു

നടന്‍ സിദ്ധാര്‍ഥ് പിറന്നാളാഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള ആരാധകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമെല്ലാം ആശംസാപ്രവാഹമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. തന്റെ 46-ാം പിറന്നാള്‍ ദിനത്തില്‍ ഹൃദയം നിറയ്ക്കുന്ന ആശംസാ കുറിപ്പാണ് ഭാര്യ അദിതി റാവു ഹൈദരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇരുവരും ഒന്നിച്ചുള്ളതും സിദ്ധാര്‍ഥ് ഒറ്റയ്ക്കുള്ളതുമായ ഒട്ടേറെ ചിത്രങ്ങളും അദിതി പങ്കുവെച്ചു. ഒരുലോഡ് വിശേഷണങ്ങളാണ് അദിതി തന്റെ പ്രിയഭര്‍ത്താവിന് നല്‍കിയത്. ‘എന്റെ സ്വകാര്യ യുണിക്കോണിന് പിറന്നാളാശംസകള്‍’ എന്ന് പറഞ്ഞുകൊണ്ടാണ് അദിതിയുടെ കുറിപ്പ് തുടങ്ങുന്നത്.
Source link